( www.truevisionnews.com ) പുതിയ എസ്‌പി125 പതിപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പുതിയ ഒബിഡി2ബി നിബന്ധനകള്‍ പാലിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും നവീകരിച്ച ഡിസൈനും നൂതന ഫീച്ചറുകളും ഉള്ള പുതിയ 2025 ഹോണ്ട എസ്‌പി125-ൻ്റെ തുടക്ക വില 91,771 രൂപയാണ് (ഡൽഹി എക്‌സ്-ഷോറൂം വില).
ഒബിഡി2ബി എസ്‌പി125 അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു, “ഒബിഡി2ബി നിബന്ധനകള്‍ പാലിക്കുന്ന പുതിയ എസ്‌പി125 അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്.
എസ്‌പി125ൻ്റെ മെച്ചപ്പെടുത്തിയ ആധുനിക ഫീച്ചറുകളും ഡിസൈനും 125സിസി ഇരുചക്രവാഹന സെഗ്മെന്റില്‍ പുതിയ ഒരു നിലവാരം തന്നെ സൃഷ്ടിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഉപഭോക്താക്കളുടെ സംതൃപ്തിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് എസ്‌പി125-ൽ പ്രതിഫലിക്കുന്നത്.''
ഈ പ്രഖ്യാപനത്തെ കുറിച്ച് പരാമര്‍ശിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാഥുർ പറഞ്ഞു, “എസ്‌പി125 എക്കാലത്തും അതിൻ്റെ വിഭാഗത്തിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായിരുന്നു.
പുതിയ പരിഷ്‌കാരങ്ങളിലൂടെ സൗകര്യവും സ്‌റ്റൈലും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
നാവിഗേഷന്‍, വോയ്സ് അസിസ്റ്റ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോര്‍ട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഇന്നത്തെ കാലത്തെ റൈഡര്‍മാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
എസ്‌പി125 അതിൻ്റെ പ്രീമിയം സ്വഭാവത്തിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും അതിൻ്റെ സെഗ്മെന്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ പോവുകയും ചെയ്യുകയാണ്.''
എസ്‌പി125: ആധുനിക ഫീച്ചറുകളും പുതിയ നിറങ്ങളും
യുവാക്കള്‍ക്ക് വേണ്ടി സ്‌റ്റൈല്‍ വിപ്ലവവല്‍ക്കരിച്ചിരിക്കുന്ന 125സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ പരിഷ്‌കരിച്ച എസ്‌പി125 അതിൻ്റെ മെച്ചപ്പെടുത്തിയ ഡിസൈനിലൂടേയും ആധുനിക കണക്റ്റിവിറ്റി ഫീച്ചറുകളിലൂടേയും അതിശക്തമായ സാന്നിദ്ധ്യമാണ് പിടിച്ചു പറ്റാന്‍ പോകുന്നത്.
പുതിയ സമ്പൂര്‍ണ്ണ എല്‍ഇഡി ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ്, അതോടൊപ്പം അഗ്രസ്സീവായ ടാങ്ക് ഷ്രൗഡുകള്‍, ക്രോം മഫ്‌ളര്‍ കവര്‍, ആധുനിക ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ആരേയും ആകര്‍ഷിക്കുന്ന ഒന്നാക്കി ഇതിനെ മാറ്റിയിരിക്കുന്നു.
ഡ്രം, ഡിസ്‌ക് എന്നെ രണ്ട് വേരിയന്റുകൾ പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സ്റ്റിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ, ഇമ്പീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ 5 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.
പുതിയ എസ്‌പി125-ന് ഇപ്പോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും ഹോണ്ട റോഡ്സിങ്ക് ആപ്പ് കംപാറ്റിബിലിറ്റിയും ഉള്ളതിനാല്‍ തടസ്സമില്ലാത്ത നാവിഗേഷനും സ്മാര്‍ട്ട് റൈഡിലുള്ള വോയ്‌സ് അസിസ്റ്റും ലഭിക്കുന്നു.
അതിലുപരി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോര്‍ട്ട് ആധുനിക കാലത്തെ റൈഡര്‍മാരുടെ ആവശ്യം പരിഹരിക്കുകയും ചെയ്യുന്നു.
124 സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിൻ്റെ കരുത്ത്. മാത്രമല്ല, സര്‍ക്കാരിൻ്റെ വരാനിരിക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന ഒബിഡി2ബി ഉണ്ട് ഇതിൽ.
8 കിലോവാട്ട് കരുത്തും 10.9 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന ഇത് 5-സ്പീഡ് ഗിയര്‍ ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഐഡിലിങ്ങ് സ്‌റ്റോപ്പ് സിസ്റ്റവും ഇതിലുണ്ട്.
ട്രാഫിക് ലൈറ്റിലും മറ്റ് ചെറിയ നിര്‍ത്തലുകളിലും എഞ്ചിന്‍ ഓഫ് ചെയ്‌തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.
പുതിയ എസ്‌പി125: വിലയും ലഭ്യതയും
പുതിയ 2025 ഹോണ്ട എസ്‌പി125-ൻ്റെ വില ആരംഭിക്കുന്നത് 91,771 രൂപയില്‍, എക്‌സ് ഷോറൂം ഡല്‍ഹി വില. രാജ്യത്തുടനീളമുള്ള എച്ച്എംഎസ്‌ഐ ഡീലര്‍ഷിപ്പുകളില്‍ നിന്നും ലഭ്യമാകും.
#HondaMotorcycle&Scooter #India #launches #new #SP125